Sorry, you need to enable JavaScript to visit this website.

മുദ്രവെച്ച കവര്‍ തുറന്നു; മീഡിയാ വണ്‍ വിലക്കിനെതിരായ ഹരജിയില്‍ തീര്‍പ്പ് പിന്നീട്

ന്യൂദല്‍ഹി-മീഡിയവണ്‍ സംപ്രേഷണ വിലക്കിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി പിന്നീട് വിധി പറയാന്‍ മാറ്റി. മീഡിയവണിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വാദം കേട്ടശേഷമാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.
സംപ്രേഷണ വിലക്കിന് കാരണമായി കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അവ്യക്തതയുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേന്ദ്രസര്‍ക്കാര്‍ മുദ്രവെച്ചു സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച ശേഷമാണ് നിരീക്ഷണം. ഫയലിലെ 807-808 പേജുകളിലെ അഞ്ചാം ഖണ്ഡികയും 839-840 പേജുകളും പരിശോധിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മീഡിയവണിന് വേണ്ടി ദുഷ്യന്ത് ദവെ, മുകുള്‍ റോത്തഗി, ഹുസേഫ അഹമ്മദി എന്നിവരാണ് ഹാജരായത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി എ.എസ്.ജി കെ.എം.നടരാജും ഹാജരായി.

 

Latest News