പോലീസ്, വക്കീൽ വേഷങ്ങളിൽ ലക്ഷങ്ങൾ കവർന്ന തട്ടിപ്പു വീരൻ പിടിയിൽ

ആലപ്പുഴ/കാസർകോഡ് - കരിപ്പൂർ വിമാനത്തവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും ലക്ഷങ്ങൾ കൈക്കലാക്കുകയും ചെയ്ത തട്ടിപ്പുവീരൻ പിടിയിൽ. ആലപ്പുഴ കീരിക്കാട് സ്വദേശി തുരുത്തിൽ കിഴക്കേതിൽ തൗഫീഖാ(33)ണ് പിടിയിലായത്. കാസർക്കോട്ടെ ഒളിത്താവളത്തിൽനിന്നാണ് ഇയാളെ തന്ത്രപൂർവ്വം പോലീസ് പൊക്കിയത്.
 എയർപോട്ടിൽ സി.ഐ.എസ്.എഫ് ക്യാപ്റ്റനാണെന്ന വ്യാജ ഐ.ഡി കാർഡ് കാണിച്ചാണ് ഇയാൾ ആളുകളെ കബളിപ്പിച്ചത്. 19 പേരിൽനിന്നായി 10 ലക്ഷത്തോളം രൂപയാണ് തട്ടിയത്. തട്ടിപ്പു നടത്തുന്നതിനായി വ്യാജ വിലാസത്തിലാണ് ഇയാൾ മൂന്നുമാസത്തോളമായി താമസിച്ചു വരുന്നത്. പിടിയിലാകുന്ന സമയം വക്കീലായി ചമഞ്ഞ് അടുത്ത തട്ടിപ്പിന് കോപ്പു കൂട്ടുകയായിരുന്നു പ്രതിയെന്നും പോലീസ് പറഞ്ഞു.
 മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ.സി.പി വിജയ ഭാരത് റെഡ്ഡിയുടെ നിർദേശ പ്രകാരം കൊണ്ടോട്ടി എസ്.ഐ നൗഫലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമമാണ് പ്രതിയെ പിടികൂടിയത്.
 

Latest News