നിരന്തരം ശല്യം ചെയ്ത മകനെ അച്ഛനും അമ്മയും ക്വട്ടേഷന്‍ നല്‍കി കൊന്നു

ഹൈദരാബാദ്- മദ്യത്തിനടിമയായി നിരന്തരം പീഡിപ്പിച്ച  മകനെ വൃദ്ധ ദമ്പതികള്‍ കരാര്‍ കൊലയാളികളെ ഏല്‍പിച്ച് കൊലപ്പെടുത്തി.
തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. മകന്റെ മദ്യപാനത്തിലും മോശം പെരുമാറ്റത്തിലും മനംനൊന്താണ് ദമ്പതികള്‍ ബന്ധുവിനൊപ്പം ചേര്‍ന്ന് മകനെ കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു.
ഒക്ടോബര്‍ 18 ന് 26 കാരനായ യുവാവിനെ നല്‍ഗൊണ്ട ജില്ലയിലെ ഒരു മദ്യവിരുന്നിന് കൊണ്ടുപോയി. അവിടെ മദ്യം വിളമ്പിയശേഷം സംഘം കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം സൂര്യപേട്ട് ജില്ലയിലെ മൂസി നദിയില്‍ ഉപേക്ഷിച്ചു. പോലീസ് കണ്ടെടുത്ത മൃതദേഹം വിട്ടുകിട്ടാന്‍ 10 ദിവസത്തിന് ശേഷം മാത്രമാണ് മാതാപിതാക്കള്‍ സമീപിച്ചതെന്ന് പോലീസ് പറഞ്ഞു. മകനെ കാണാതായതിനെ കുറിച്ച് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടാത്തത് എന്തുകൊണ്ടാണെന്നതു സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.
ചോദ്യം ചെയ്യലിന് ശേഷം മാതാപിതാക്കള്‍ കുറ്റം സമ്മതിച്ചു. അമ്മാവനോടൊപ്പം ഇവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

 

Latest News