ട്രെയിലറില്‍ കൊണ്ടുപോയ വിമാനത്തിന്റെ ചിറക് ബസിലിടിച്ചു

തിരുവനന്തപുരം- ട്രെയിലറില്‍ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറക്  കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇടിച്ച്  അഞ്ച് പേര്‍ക്ക് പരിക്ക്. ബാലരാമപുരം ജംങ്ഷന് സമീപത്തായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി ഹൈദരാബാദിലേക്കു പോയ ട്രെയിലറാണ് തിരുവന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബസിലിടിച്ചത്. ട്രെയിലറിലുണ്ടായിരുന്ന വിമാനത്തിന്റെ ചിറകുകള്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൂറ്റന്‍ ചിറകുകള്‍ ഇടിച്ചതോടെ കെ.എസ്.ആര്‍.ടി.സി. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
മുപ്പത് വര്‍ഷം ആകാശത്ത് പറന്ന എയര്‍ബസ് എ320 കലാവധി കഴിഞ്ഞതിനാല്‍ 2018ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപത്തെ മൂലയില്‍ ഒതുക്കിയിട്ടിരിക്കുകയായിരുന്നു. നാല് വര്‍ഷത്തോളം എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ പഠനത്തിനായി ഇത് ഉപയോഗിച്ചു. ഇനിയും ഉപയോഗിക്കാനാകില്ലെന്ന് കണ്ടതോടെ ആക്രിയായി വില്‍ക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് നടന്ന ലേലത്തില്‍ പങ്കെടുത്ത ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിങ് 75 ലക്ഷം രൂപക്ക് വിമാനം സ്വന്തമാക്കുകയായിരുന്നു.
വിമാനം പൊളിച്ച് നാല് ട്രെയിലറുകളിലായി കൊണ്ടു പോകുമ്പോഴാണ് അപകടം. ട്രെയിലറിന്റെ െ്രെഡവര്‍ അപകടത്തെത്തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങി ഓടിയതോടെ വാഹനം നീക്കാന്‍ കഴിയാതെ വന്നതും പോലീസിന് തലവേദനയായി. തുടര്‍ന്ന് ബ്ലോക്കിലകപ്പെട്ട മറ്റൊരു ട്രെയിലര്‍ വാഹനത്തിന്റെ െ്രെഡവറെത്തിയാണ് കെ.എസ്.ആര്‍.ടി.സി. ബസിലിടിച്ച് നിന്ന ട്രെയിലര്‍ നീക്കിയത്.

 

Latest News