സന്തോഷിന് ലൈംഗികവൈകൃതമെന്ന് പോലീസ്, തലയില്‍ കെട്ടിവെച്ചതെന്ന് പ്രതി

തിരുവനന്തപുരം- മ്യൂസിയം വളപ്പില്‍ യുവതിയെ ആക്രമിക്കുകയും കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറുകയും ചെയ്ത കേസിലെ പ്രതി സന്തോഷ് ലൈംഗിക വൈകൃതമുള്ളയാളെന്ന് പോലീസ്. ജലവിഭവ വകുപ്പ് മന്ത്രിയുടെ പി.എസിന്റെ െ്രെഡവറായിരുന്ന മലയിന്‍കീഴ് സ്വദേശി സന്തോഷ്  സ്‌റ്റേറ്റ് കാറിലെത്തിയാണ് കുറവന്‍കോണത്ത് വീട് ആക്രമിച്ചതും മ്യൂസിയം വളപ്പില്‍ വനിതാ ഡോക്ടര്‍ക്കു നേരെ അതിക്രമം നടത്തിയതും.
തിരുവനന്തപുരത്തുതന്നെ മറ്റൊരു സ്ത്രീയെ കടന്നുപിടിച്ച കേസിലും പ്രതിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിലോ ശക്തമായ വകുപ്പുകള്‍ ചേര്‍ക്കുന്നതിലോ വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിസിപി അജിത് കുമാര്‍ പറഞ്ഞു. പരാതിക്കാരിയുടെ ശക്തമായ നിലപാടും സഹായവും കേസ് അന്വേഷണത്തില്‍ നിര്‍ണായകമായെന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ സന്തോഷിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.  കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്നാണ് ഇയാള്‍ക്കെതിരെ വന്ന പുതിയ പരാതി. അന്ന് ഇയാളെ പിടികൂടാനായില്ല. സന്തോഷ് അറസ്റ്റിലായതോടെ പെണ്‍കുട്ടി ഇയാളെ തിരിച്ചറിയുകയായിരുന്നു.

താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് തന്റെ തലയില്‍ കെട്ടിവച്ചതാണെന്നും സന്തോഷ് പറഞ്ഞു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും സന്തോഷ് മാധ്യമങ്ങളോടു പ്രതികരിച്ചു. തെളിവെടുപ്പിനായി കുറവന്‍കോണത്തെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു സന്തോഷിന്റെ പ്രതികരണം.

 

Latest News