മുംബൈ- ഹോട്ട്‌സ്‌പോട്ട് പാസ്‌വേഡ് നല്‍കാത്തതിന് 17 കാരനെ രണ്ട് കൗമാരക്കാര്‍ ചേര്‍ന്ന് കുത്തിക്കൊന്നു. നവി മുംബൈയിലെ കമോഥെ ഏരിയയിലാണ് സംഭവം.
ഒരു പാന്‍ ഷോപ്പിന് സമീപമാണ് വഴക്കിനെ തുടര്‍ന്ന് കൗമാരക്കാരനെ കൊലപ്പെടുത്തിയതെന്ന് പോലീസ് സോണ്‍ 1 ഡെപ്യൂട്ടി കമ്മീഷണര്‍ വിവേക് പന്‍സാരെ പറഞ്ഞു.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ രണ്ട് കൗമാരക്കാര്‍ തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നത് കാണാം. കുറച്ച് സമയം കഴിഞ്ഞ് മറ്റൊരു ആണ്‍കുട്ടി വന്നാ ശേഷമാണ് ആക്രമിച്ചത്.
കൗമാരക്കാര്‍ പിന്നീട് ഓടിപ്പോകുന്നതും കുത്തറ്റ 17 കാരന്‍ പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ എടുക്കുന്നതും കാണാം. എന്നാല്‍ താമസിയാതെ തെരുവിലെ ബൈക്കിനടുത്ത് വീണ കുട്ടിയുടെ പിറകില്‍ ഒരു കത്തി കുടുങ്ങിയതും ദൃശ്യങ്ങളിലുണ്ട്. തെരുവില്‍ രക്തത്തില്‍ കുളിച്ചുകിടനിന്നിട്ടും ആരും സഹായിച്ചില്ല.
രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.
ഒരാഴ്ചയ്ക്കിടെ കൗമാരക്കാര്‍ ഉള്‍പ്പെട്ട രണ്ടാമത്തെ സംഭവമാണിത്. നാല് ദിവസം മുമ്പ് ദല്‍ഹിയിലെ പട്ടേല്‍ നഗര്‍ ഏരിയയിലെ വീടിന് സമീപം 17 വയസുകാരനെ രണ്ട് പ്രായപൂര്‍ത്തിയാകാത്തവര്‍ കുത്തിക്കൊന്നിരുന്നു. സഹോദരിയെ ശല്യം ചെയ്യുന്നത് എതിര്‍ത്തതിനെ തുടര്‍ന്നാണ് 17 കാരനെ കൊലപ്പെടുത്തിയത്.






