ശിയ വികാരം വ്രണപ്പെടുത്തി; നാല് പണ്ഡിതന്മാര്‍ക്കെതിരെ മുംബൈയില്‍ കേസ്

മുംബൈ-ശിയ വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നാല് മുസ്ലീം പണ്ഡിതന്മാര്‍ക്കെതിരെ മുംബൈ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
മുംബൈ സ്വദേശിയായ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ലഖ്‌നൗ, ഹൈദരാബാദ്, ചെന്നൈ, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് പേര്‍ക്കെതിരെ ജെജെ മാര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒന്നിലധികം പരാതികള്‍ ലഭിച്ചതിന് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഓഡിയോ/വീഡിയോ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടതായും ജെ ജെ മാര്‍ഗ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്വേഷണം നടത്തുകയാണെന്നും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  പ്രതികളിലൊരാള്‍ സെപ്റ്റംബറില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഒരു പുരോഹിതനെ പിന്തുണച്ചതായും ശിയ സമുദായ വികാരങ്ങളെ വ്രണപ്പെടുത്തിയതായും പരാതിക്കാരന്‍ പറയുന്നു. മതവികാരം വ്രണപ്പെടുത്തിയതിനും രാജ്യത്തിനെതിരെ സംസാരിച്ചതിനുമാണ് മറ്റ് മൂന്ന് പ്രതികള്‍ക്കെതിരെയും കുറ്റം ചുമത്തിയത്.

 

Latest News