Sorry, you need to enable JavaScript to visit this website.

ചടങ്ങ് ഗംഭീരം; ഇവാനും സ്പാര്‍ക്കിയും വിരമിച്ചു, പകരം റൂബിയും ജൂലിയും

നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ  സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്)  മേല്‍നോട്ടത്തിലുള്ള രണ്ട് നായ്ക്കള്‍ 10 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം  വിരമിച്ചു. 10 വയസ്സുള്ള ലാബ്രഡോര്‍ ഇനമായ സ്പാര്‍ക്കി  കോക്കര്‍, സ്പാനിയല്‍ ഇനമായ ഇവാന്‍ എന്നി നായക്കളാണ് വിരമിച്ചത്.

ഡോഗ് സ്‌ക്വാഡിലെ നായ്കള്‍ വിരമിക്കുമ്പോള്‍ നല്‍ക്കാറുള്ള പുള്ളിങ് ഔട്ട് ചടങ്ങ് നടന്നു. ചുവന്ന പരവതാനിക്ക് മുകളിലൂടെ നായ്ക്കളെ  അലങ്കരിച്ച ജീപ്പിലിരുത്ത്ി സിഐഎസ്എഫ് അംഗങ്ങള്‍ വാഹനത്തിന് മുകളില്‍ പുഷ്പവൃഷ്ടി നടത്തുന്ന പരമ്പരാഗത  ചടങ്ങാണ് ഇത്. വിരമിക്കുന്ന ഇവാനും സ്പാര്‍ക്കിക്കും പകരം രണ്ട് പുതിയ നായ്കളെ  റൂബിയും ജൂലിയും(ലാബ്രഡോര്‍ ഇനം ) സേനയില്‍ ചേര്‍ന്നു.

റാഞ്ചിയിലെ ഡോഗ് ട്രെയിനിംഗ് സ്‌കൂളില്‍ (ഡിടിഎസ്) നിന്ന് ആറ് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് നായ്കള്‍ സിയാല്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഗ്രൂപ്പില്‍(എ. എസ്. ജി )ചേര്‍ന്നത്.കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എഎസ്ജി ഡോഗ് സ്‌ക്വാഡ് 2007 ജൂണ്‍ 14 ന് സൈന്യത്തില്‍ നിന്ന് ലഭിച്ച രണ്ട് നായ്ക്കളെ ഉള്‍പ്പെടുത്തിയാണ് തുടങ്ങിയത്. നിലവില്‍ 9 നായ്ക്കള്‍  സിയാലില്‍ ഷിഫ്റ്റുകളിലായി ഡ്യൂട്ടി ചെയ്യുന്നു .കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെ കെന്നല്‍ കെട്ടിടത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍  എയര്‍പോര്‍ട്ട് ഡയറക്ടര്‍  സി.ദിനേശ് കുമാര്‍  സിഐഎഎഫ് സീനിയര്‍ കമാന്‍ഡന്റ്  സുനിത് ശര്‍മ  എന്നിവര്‍ പങ്കെടുത്തു.

 

Latest News