Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബി.ജെ.പി നേതാവിന്റെ അധിക്ഷേപത്തെ അപലപിച്ച് മുംബൈ പ്രസ് ക്ലബ്

ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ- മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തില്‍ ബിജെപി എംഎല്‍എ പരാഗ് ഷാ നടത്തിയ പരാമര്‍ശത്തെ അപലപിച്ച് മുംബൈ പ്രസ് ക്ലബ്.  'ചായ് ബിസ്‌ക്കറ്റ് ജേണലിസ്റ്റുകള്‍', 'എച്ച്എംവി' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു പരാഗ് ഷായുടെ അധിക്ഷേപം. ട്വീറ്റുകള്‍ പിന്‍വലിച്ച അദ്ദേഹം അതിനു പിന്നാലെ ട്വിറ്ററില്‍ ഷാ ക്ഷമാപണം നടത്തുകയും ചെയ്തു.
പരാഗ് ഷാ നടത്തിയത് അങ്ങേയറ്റം അപകീര്‍ത്തികരമായ ട്വീറ്റാണ് പ്രസ് ക്ലബ്ബ് കുറ്റപ്പെടുത്തി. അധിക്ഷേപത്തെ ശക്തിയായ അപലപിച്ച ക്ലബ്  അവരുടെ പാര്‍ട്ടി അംഗങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറുന്നുവെന്ന് ഉറപ്പാക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെടുകയും ചെയ്തു.  
മഹാരാഷ്ട്രയിലെ മെഗാ പദ്ധതികള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് വ്യാജ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്ന് ആരോപിച്ച്  പ്രതിപക്ഷത്തെയും  അഞ്ച് മാധ്യമപ്രവര്‍ത്തകരെയും ഫഡ്‌നാവിസ് നേരത്തെ വിമര്‍ശിച്ചിരുന്നു.  അഞ്ച് മാധ്യമപ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രധാന പദ്ധതികള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഷിന്‍ഡെ-ഫഡ്‌നാവിസ് സര്‍ക്കാരിനെതിരെ ആദിത്യ താക്കറെ, ഭാസ്‌കര്‍ ജാദവ്, സുഷമ അന്ധാരെ എന്നിവരുള്‍പ്പെടെയുള്ള താക്കറെ ക്യാമ്പ് നേതാക്കളില്‍ നിന്നുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഉപമുഖ്യമന്ത്രിയുടെ വിമര്‍ശം.

 

Latest News