Sorry, you need to enable JavaScript to visit this website.

രണ്ട് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരുന്നു,  പെട്രോള്‍ വില കുറയ്ക്കാന്‍ കേന്ദ്ര തീരുമാനം 

ന്യൂദല്‍ഹി-ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് വരുത്താന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ ഇടിഞ്ഞതിന്റെ പശ്ചാത്തലത്തിലാണിത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ലിറ്ററിന് രണ്ട് രൂപയുടെ കുറവാകും ഉണ്ടാവുക. ഈ തുക ഘട്ടം ഘട്ടമായി പലദിവസങ്ങളിലായിട്ടാവും കുറയ്ക്കുക. പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും എണ്ണവില കുറച്ചാല്‍ പിടിച്ചുനിര്‍ത്താനാവുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നലെ നേരിയ കുറവുണ്ടായി. പെട്രോള്‍ ലിറ്ററിന് 43 പൈസ, ഡീസല്‍ ലിറ്ററിന് 41 പൈസ എന്നിങ്ങനെ നേരിയ കുറവാണ് ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞ സാഹചര്യത്തിലാണിത്. ഇതോടെ കോഴിക്കോട്ട് പെട്രോള്‍ ലിറ്ററിന് 105.59 രൂപയില്‍നിന്ന് 105.16 രൂപയായി. ഡീസലിന് 94.53 രൂപയില്‍നിന്ന് 94.12 രൂപയായി. അഞ്ച് മാസത്തില്‍ അധികമായി പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

Latest News