Sorry, you need to enable JavaScript to visit this website.

സൗദിയ വിമാനങ്ങളിൽ വാട്‌സ് ആപ് സൗജന്യം

റിയാദ് - ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) വിമാനങ്ങളിൽ യാത്രക്കാർക്ക് സൗജന്യ വാട്‌സ് ആപ് സേവനം. വിമാന യാത്രക്കിടെ സൗജന്യമായി വാട്‌സ് ആപ് ഉപയോഗിക്കാവുന്നതാണ്. മുഴുവൻ ആഭ്യന്തര സർവീസുകളിലും തെരഞ്ഞെടുത്ത അന്താരാഷ്ട്ര സർവീസുകളിലും പുതിയ സേവനം ലഭിക്കും. വൈഫൈ സേവനം ലഭ്യമായ വിമാനങ്ങളിൽ മാത്രമാണ് പുതിയ സേവനം ലഭിക്കുക. വാട്‌സ് ആപിലൂടെ മെസേജുകൾ അയക്കുന്നതിന് മാത്രമാണ് പുതിയ സേവനം ലഭിക്കുക. വോയ്‌സ് മെസേജുകളും വീഡിയോ ക്ലിപ്പിംഗുകളും സൗജന്യമായി അയക്കുന്നതിനും സ്വീകരിക്കുന്നതിനും സാധിക്കില്ല. യാത്രക്കിടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും മുടങ്ങാതെ ആശയവിനിമയം നടത്തുന്നതിന് പുതിയ സേവനം സൗദിയ യാത്രക്കാരെ സഹായിക്കും.


 

Latest News