മുംബൈ- തെരുവുനായയെ പീഡിപ്പിച്ച യുവാവ് മുംബൈയില്‍ അറസ്റ്റിലായി.
മുംബൈയിലെ പവായില്‍ ഹിരാ പന്ന മാളിനും സമീപം ഫുഡ് ഡെലിവിറി ബോയി ആണ് ആറ് മാസം പ്രായമുള്ള തെരുവ് നായ്ക്കുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രതിയുടെ സഹപ്രവര്‍ത്തകനായ മറ്റൊരു ഫുഡ് ഡെലിവറി ഏജന്റാണ് കൃത്യം റെക്കോര്‍ഡ് ചെയ്ത്് പ്രചരിപ്പിച്ചത്.
മൃഗസംരക്ഷണ സംഘടനയായ ബോംബെ അനിമല്‍ റൈറ്റ്‌സ് അംഗം മിനു സേത്തിന്റെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ബാന്ദ്ര കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതായി മൃഗാവകാശ പ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ ആശിഷ് ശര്‍മ്മ പറഞ്ഞു. ജീവപര്യന്തംതടവ് അല്ലെങ്കില്‍ പരമാവധി 10 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണിതെന്ന് അദ്ദേഹം പറഞ്ഞു.






