സ്‌കൂളില്‍ മദ്യവും മാംസവും വിളമ്പി പാര്‍ട്ടി, അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ശിവപുരി- സ്‌കൂള്‍ വളപ്പില്‍ മദ്യവും സസ്യേതര ഭക്ഷണവും വിളമ്പി പാര്‍ട്ടി നടത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ സര്‍വീസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് സസ്‌പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം.
ഖനിയാധന ബ്ലോക്കിന് കീഴിലുള്ള പോട്ട ഗ്രാമത്തിലെ സര്‍ക്കാര്‍ െ്രെപമറി സ്‌കൂള്‍ പരിസരത്ത് നടന്ന പാര്‍ട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരുന്നു.
അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി  ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മദ്യപിച്ച് സ്‌കൂളില്‍ പാര്‍ട്ടി നടത്തുന്നതിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ നാട്ടുകാരില്‍ ചിലരെ അധ്യാപകന്‍ മര്‍ദിച്ചതായി ഗ്രാമവാസി ആരോപിച്ചു.

വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അശോക് ശ്രീവാസ്തവ പറഞ്ഞു.

അധ്യാപകന്റെ പ്രവൃത്തി സര്‍വ്വീസ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറും പിച്ചോര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അധ്യാപകന്‍ സ്‌കൂള്‍ പരിസരത്ത് നേരത്തെയും ഇത്തരം പാര്‍ട്ടികള്‍ നടത്തിയതായി പരാതിയുണ്ടെന്നും അതിന്റെ വീഡിയോ ക്ലിപ്പ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News