ടെഹ്‌റാന്‍- പോലീസ് കസ്റ്റഡിയില്‍ മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ആയിരത്തോളം പേര്‍ക്കെതിരെ ഇറാന്‍ കുറ്റം ചുമത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
പ്രതികളുടെ വിചാരണ വരുംദിവസങ്ങളില്‍ പരസ്യമായി നടത്തുമെന്ന് ടെഹ്‌റാന്‍ പ്രവിശ്യയിലെ ചീഫ് ജസ്റ്റിസ് അലി അല്‍ ഖാസി മെഹറിനെ ഉദ്ധരിച്ച് ഇര്‍ന പറഞ്ഞു. നിരവധി പ്രകടനക്കാരെ വിചാരണ ചെയ്യുന്നത് കഴിഞ്ഞയാഴ്ച ആരംഭിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ പറഞ്ഞു.
സെക്യൂരിറ്റി ഗാര്‍ഡുകളെ ആക്രമിക്കുകയോ പൊതു സ്വത്തിന് തീയിടുകയോ ചെയ്യുന്നതുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവരാണ് വിചാരണക്ക് എത്തുക. മഹ്‌സ അമിനിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി ഇറാന്‍ പ്രതിഷേധത്തിലാണ്.
ടെഹ്‌റാന്‍ പ്രവിശ്യയില്‍ കുറ്റാരോപിതരായ ആളുകളുടെ എണ്ണം ശനിയാഴ്ച 315 ആയിരുന്നു, എന്നാല്‍ മറ്റ് പ്രവിശ്യകളില്‍ 700 ലധികം പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഇര്‍ന റിപ്പോര്‍ട്ട് ചെയ്യുന്നു.
ആറാഴ്ചയിലേറെയായി രാജ്യത്ത് തുടരുന്ന പ്രക്ഷോഭത്തിന് അറുതിവരുത്താനുള്ള ശ്രമങ്ങള്‍ ഇറാനിയന്‍ അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ പോലീസ് കസ്റ്റഡിയിലെടുത്ത് സെപ്റ്റംബര്‍ പകുതിയോടെ മരിച്ച 22 കാരിയായ കുര്‍ദിഷ്ഇറാനിയന്‍ വനിതയായ മഹ്‌സ അമിനിയുടെ മരണമാണ് രാജ്യവ്യാപകമായ പ്രകടനങ്ങള്‍ക്ക് തിരികൊളുത്തിയത്.