പോലീസുകാരനോട് രാത്രിയില്‍ എസ് ഐയുടെ  ലൈംഗികാതിക്രമം: അന്വേഷണം തുടങ്ങി 

കൊച്ചി-ചങ്ങലയ്ക്ക് വട്ടിളകിയത് പോലെയാണ് കേരളത്തിലെ സമീപകാല സംഭവങ്ങളില്‍ ചിലത്. കൊച്ചിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത് പോലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം മാനം സംരക്ഷിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയ സംഭവമാണ് . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസിന്റെ സ്ഥിതിയാണിത്.  എസ് ഐ രാത്രി പത്ത് മണിക്ക് ശേഷം തന്നെ ലൈംഗികമായി ആക്രമിച്ചുവെന്നാണ് പോലീസുകാരന്‍ പരാതി നല്‍കിയത്. കഴിഞ്ഞ മാസം 23നായിരുന്നു സംഭവമുണ്ടായത്. ഹില്‍പ്പാലസ് ആസ്ഥാനമായുള്ള കേരള ആംഡ് പോലീസ് ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്മെന്റ് ക്യാമ്പായ പോത്താനിക്കാട് ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് പരാതി ഉന്നയിച്ചത്. സംഭവത്തില്‍ ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ ബറ്റാലിയന്‍ കമാന്‍ഡന്റ് അന്വേഷണത്തിന് ഉത്തരവിട്ടു. എസ് ഐയ്ക്കെതിരെ മുന്‍പും  സമാന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
 

Latest News