Sorry, you need to enable JavaScript to visit this website.

വര്‍ക്ക് ഫ്രം ഹോം: ഫെയ്‌സ് ബുക്കിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത സ്ത്രീക്ക് നഷ്ടമായത് 15.22 ലക്ഷം രൂപ

മുംബൈ-ഫെയ്‌സ്ബുക്കിലെ വര്‍ക്ക് ഫ്രം ഹോം പരസ്യ ലിങ്കില്‍ ക്ലിക്ക് ചെയ്ത മഹാരാഷ്ട്രയിലെ 57കാരിക്ക് 15.22 ലക്ഷം രൂപ നഷ്ടപ്പെട്ടു. ആമസോണില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തന്നോട് ആവശ്യപ്പെട്ടതായും തന്റെ നിക്ഷേപത്തിന് 40 ശതമാനം കമ്മീഷന്‍ വാഗ്ദാനം ചെയ്തതായും ഇവര്‍ പോലീസിനോട് പറഞ്ഞു.
ഡോംബിവാലി സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി. സെപ്തംബര്‍ 18 ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുക എന്ന പരസ്യം കണ്ടതായി അവര്‍ പോലീസിനോട് പറഞ്ഞു.
ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരു സ്ത്രീയുടെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് റീഡയറക്ട് ചെയ്തു. മരിയ ഡി ലിയോണ്‍ ആണെന്ന് പരിചയപ്പെടുത്തിയ യുവതി തന്റെ സീനീയര്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് മറ്റൊരു നമ്പര്‍ നല്‍കി. രണ്ടാമത്തെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ടെയിന്‍ ലൊജോറോ ആണെന്ന് പരിചയപ്പെടുത്തിയ ആള്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തു.
ജോലിയുടെ ഭാഗമായി ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങേണ്ടി വന്നു. അതിന് 40 ശതമാനം കമ്മീഷന്‍ വാഗ്ദാനം ചെയ്തതായി പരാതിക്കാരി പോലീസിനോട് പറഞ്ഞു. സെപ്റ്റംബര്‍ മാസത്തില്‍ 15.22 ലക്ഷം രൂപയാണ് യുവതി ചെലവഴിച്ചത്. പിന്നീട് തട്ടിപ്പുകാര്‍ മൂന്ന് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിച്ചു. പണം തിരികെ നല്‍കുമെന്ന് പ്രതീക്ഷിച്ച് കുറച്ച് ദിവസം കാത്തുനിന്ന് ശേഷം  പോലീസിനെ സമീപിക്കുകയായിരുന്നു.

 

Latest News