മമത നാളെ ചെന്നൈയില്‍, സ്റ്റാലിനുമായി കൂടിക്കാഴ്ച

ചെന്നൈ- തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ചര്‍ച്ച നടത്താന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നാളെ ചെന്നൈയിലെത്തും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എല്‍. ഗണേശന്റെ മൂത്ത സഹോദരന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് മമത ഔദ്യോഗികമായി എത്തുന്നതെങ്കിലും ചെന്നൈയില്‍ എത്തിയാലുടന്‍ സ്റ്റാലിനുമായി അവര്‍ കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ചയാണ് ജന്മദിനാഘോഷം.
പ്രതിപക്ഷ സഖ്യത്തിന്റെ നേതൃപദം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായാണ് മമത എത്തുന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ സൂചന. ബി.ജെ.പിക്കെതിരെ പ്രാദേശിക കക്ഷികളുടെ ശക്തമായ കൂട്ടായ്മയാകും പ്രധാന ചര്‍ച്ചാ വിഷയം. താല്‍ക്കാലിക ഗവര്‍ണറായ ഗണേശന്റെ സഹോദരന്റെ ജന്മദിനാഘോഷത്തിന് ഖജനാവിലെ പണം മുടക്കി എത്തുന്നതിനെതിരെ ബംഗാളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ മമതയുടെ യഥാര്‍ഥ ലക്ഷ്യം സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയാണ്.

 

Latest News