പോലീസുകാരന്‍ നാടുവിട്ട സംഭവത്തില്‍ പരാതിയുമായി ബന്ധുക്കള്‍

കൊച്ചി- മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ നാടുവിട്ട സംഭവത്തില്‍ പരാതിയുമായി കുടുംബം. മേലുദ്യോഗസ്ഥന്റെ മാനസികപീഡനത്തെ തുടര്‍ന്നാണ് കളമശേരി പോലീസ് സ്റ്റേഷനിലെ മുന്‍ എഎസ്‌ഐ കെ.കെ.ബൈജു നാടുവിട്ടു പോയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കളമശേരി പോലീസ് സ്റ്റേഷനിലെ മുന്‍ എഎസ്‌ഐ കെ.കെ.ബൈജുവിനെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊച്ചി ഹില്‍പാലസ് പോലീസ് ബംഗളൂരുവില്‍നിന്ന് ഇദ്ദേഹത്തെ കണ്ടെത്തി.
കഴിഞ്ഞ ഏപ്രിലില്‍ കളമശേരി ഇന്‍സ്‌പെക്ടര്‍ സ്റ്റേഷനില്‍വച്ച് മേലുദ്യോഗസ്ഥന്‍ അസഭ്യം പറഞ്ഞെന്നും, അതു ചോദിച്ചപ്പോള്‍ മനോവിഷമം ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു.
രണ്ടാഴ്ച മുന്‍പ് ബൈജുവിനെ അകാരണമായി ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലേക്കു സ്ഥലം മാറ്റി. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തിനെതിരെ ജൂണ്‍ 22ന് ഇവര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒന്നര മാസം കഴിഞ്ഞാണ് മൊഴി എടുക്കാന്‍ തയ്യറായത്. പരാതിയില്‍ നടപടി ഇല്ലാതായത് ബൈജുവിനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും കുടുംബം പറയുന്നു. അതസമയം, ബൈജുവിന്റെ പരാതിയില്‍ ഡിജിപി ഓഫിസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

Latest News