റിയാദ്- സൗദി അറേബ്യയില്‍ പുതിയ 327 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8,22,459
ആയി വര്‍ധിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 278 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തരായവരുടെ മൊത്തം സംഖ്യ 8,08,448 ആയി. 98 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ ദിവസം ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ മരണ സംഖ്യ 9,407 ആയി. 24 മണിക്കൂറിനിടെ 9,754 കോവിഡ് പരിശോധനകളാണ് നടത്തിയത്.