Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 700 വനിതാ അഭിഭാഷകര്‍ക്കു കൂടി ലൈസന്‍സ്

റിയാദ് - സൗദിയില്‍ 700 വനിതാ അഭിഭാഷകര്‍ക്കു കൂടി ലൈസന്‍സുകള്‍ അനുവദിക്കാന്‍ നീതിന്യായ മന്ത്രി ഡോ. വലീദ് അല്‍സ്വംആനി അനുമതി നല്‍കി. ഇതോടെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ അഭിഭാഷകരായി ജോലി ചെയ്യുന്ന വനിത അഡ്വക്കേറ്റുമാരുടെ എണ്ണം 2,100 ആയി. നീതിന്യായ മന്ത്രാലയ ആസ്ഥാനമോ അറ്റോര്‍ണി ജനറല്‍സ് ഡിപ്പാര്‍ട്ട്‌മെന്റോ നേരിട്ട് സമീപിക്കേണ്ടതില്ലാതെ ഒരു കൂട്ടം ഇലക്‌ട്രോണിക് സേവനങ്ങള്‍ നാജിസ് പോര്‍ട്ടല്‍ വഴി അഭിഭാഷകര്‍ക്കും അഭിഭാഷ ട്രെയിനികള്‍ക്കും നല്‍കുന്നതായി നീതിന്യായ മന്ത്രാലയം പറഞ്ഞു.
അഭിഭാഷക ലൈസന്‍സ് അപേക്ഷ, ലൈസന്‍സ് പുതുക്കല്‍ അപേക്ഷ, പുതിയ ട്രെയിനി അഭിഭാഷകനെ രജിസ്റ്റര്‍ ചെയ്യല്‍, ട്രെയിനി അഭിഭാഷകന്‍ മറ്റൊരു അഭിഭാഷകനു കീഴിലേക്ക് മാറാനുള്ള അപേക്ഷ അടക്കമുള്ള ഇ-സേവനങ്ങളാണ് നാജിസ് പോര്‍ട്ടല്‍ വഴി നീതിന്യായ മന്ത്രാലയം അഭിഭാഷകര്‍ക്കും അഭിഭാഷ ട്രെയിനികള്‍ക്കും നല്‍കുന്നത്.

 

Latest News