ഫുട്‌ബോള്‍ പരിശീലനത്തിന്റെ മറവില്‍ പീഡനം; പ്രതിക്ക് 52 വര്‍ഷം ജയില്‍

കൊച്ചി-ഫുട്‌ബോള്‍ പരിശീലനം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ അന്‍പത്തിരണ്ട് വര്‍ഷം തടവിന് ശിക്ഷച്ചു.
എളംകുളം തേവര കോന്തുരുത്തി ഭാഗത്ത് ഇരിയത്തറ വീട്ടില്‍ ഷാജി (47) യെയാണ് പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതി രണ്ട് കേസുകളിലായി ശിക്ഷിച്ചത്. 2018 ല്‍ പുത്തന്‍കുരിശ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. സെലക് ഷന്‍ ട്രയല്‍സ് നടത്തി റിക്രൂട്ട് ചെയ്ത് കോലഞ്ചേരിയിലും, മഴുവന്നൂരും താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മുംബൈ, ചെന്നൈ, പൂനെ, ദല്‍ഹി, കശ്മീര്‍എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ സാഹസികമായാണ് പോലീസ് പിടികൂടിയത്. 2019 ഡിസംബറില്‍ പുത്തന്‍കുരിശ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സാജന്‍ സേവ്യറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ.സിന്ധു ഹാജരായി.

 

Latest News