മോര്‍ബി-ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന ദുരന്തത്തില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി ഏറ്റെടുത്ത കരാറുകാര്‍ ഉള്‍പ്പെടെ ഒമ്പതുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 134 ആയി ഉയര്‍ന്നു.
തൂക്കുപാല ദുരന്തത്തിന് ഇരയായവരെ എല്ലാ അര്‍ഥത്തിലും സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ഇനിയും അവസാനിച്ചിട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഗ്‌വിയും വിവിധ ഏജന്‍സികള്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിക്കാന്‍ രാത്രി മോര്‍ബിയില്‍ തന്നെ ഉണ്ടായിരുന്നു.
തലസ്ഥാനമായ ഗാന്ധിനഗറില്‍നിന്ന് 300 കി.മീ അകലെയാണ് മോര്‍ബി. മഛു നദിക്കു കുറുകെയുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലമാണ് തകര്‍ന്നത്. അടുത്തിടെയാണ് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയത്.നവീകരണത്തിനുശേഷം അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത പാലം ഞായാറാഴ്ച വൈകിട്ട് ആറരയോടെയാണ് തകര്‍ന്നത്. തൂക്കുപാലം തകരുമ്പോള്‍ നിരവധി സ്ത്രികളും കുട്ടികളും അതിലുണ്ടായിരുന്നു. കൂടുതല്‍ ആളുകള്‍ കയറിയതാകാം പാലം തകരാന്‍ കാരണമെന്ന് കരുതന്നു.