ടെഹ്‌റാന്‍- റവല്യൂഷണറി ഗാര്‍ഡിന്റെ അന്ത്യശാസനം വകവെക്കാതെ വിദ്യാര്‍ഥികള്‍ തെരുവുകളില്‍ നിറഞ്ഞതോടെ ഇറാനില്‍ ആഴ്ചകളായി നടക്കുന്ന പ്രതിഷേധം കൂടുതല്‍ അക്രമാസക്തമായ ഘട്ടത്തിലേക്ക് കടന്നു.
ഹിജാബ് ധരിക്കാത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട 22 കാരിയായ മഹ്‌സ അമിനി കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് നിരവധി സര്‍വ്വകലാശാലകളിലെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങുകയായിരുന്നു. ഏഴാഴ്ച നീണ്ട പ്രക്ഷോഭത്തെ ഇറാന്‍ അടിച്ചമര്‍ത്തുകയാണ്.
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ഉന്നത കമാന്‍ഡര്‍ പ്രതിഷേധക്കാരോട് ശനിയാഴ്ച തെരുവിലിറങ്ങാനുള്ള അവസാന ദിവസമായിരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഞായറാഴ്ച ഇറാനിലുടനീളമുള്ള സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളും കലാപ പോലീസും ബാസിജ് സേനയും ഏറ്റുമുട്ടിയതായി സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.