VIDEO ഗ്രീഷ്മ ഷാരോണിന് പലതവണ ജ്യൂസ് നല്‍കി, ജ്യൂസ് ചാലഞ്ച് നടത്തി

തിരുവനന്തപുരം- ഷാരോണിനെ കൊലപ്പെടുത്തിയ കാമുകി ഗ്രീഷ്മ ഇതിന് മുമ്പ് ഒരുപാട് പ്രാവശ്യം ഷാരോണിന് ജ്യൂസ് കൊടുത്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന ജ്യൂസ് ചാലഞ്ച് വീഡിയോ തനിക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പുറത്തുവിടാന്‍ മൂത്ത മകനോട് പറഞ്ഞതെന്ന് ഷാരോണിന്റെ പിതാവ് ജയരാജ് പറഞ്ഞു.


ഇതിന് മുമ്പ് ഒരുപാട് പ്രാവശ്യം ഷാരോണിന് ഗ്രീഷ്മ ജ്യൂസ് കൊടുത്തിട്ടുണ്ട്.  ഇടയ്‌ക്കൊക്കെ ഓക്കാനം വരുമെന്ന് അവന്‍ പറയുമായിരുന്നു. അവസാനമായി ഗ്രീഷ്മയെ കാണാന്‍ പോയത് വര്‍ക്ക് ബുക്ക് വാങ്ങാന്‍ വേണ്ടിയായിരുന്നു. ഉടന്‍ വരുമെന്ന് പറഞ്ഞായിരുന്നു പോയത്. പോകണ്ടെന്ന് പറഞ്ഞതാണ്- ഷാരോണിന്റെ പിതാവ് വ്യക്തമാക്കി.

കാര്യങ്ങളൊക്കെ കൃത്യമായി പാറശ്ശാല പോലീസില്‍ പറഞ്ഞിരുന്നെന്നും പിതാവ് വ്യക്തമാക്കി. എന്നാല്‍ അത് വ്യക്തമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. അവരങ്ങനെ ചെയ്യില്ല എന്നായിരുന്നു പോലീസ് പറഞ്ഞത്. അവരെ അരമണിക്കൂര്‍ ചോദ്യംചെയ്തപ്പോള്‍ അതാണ് മനസ്സിലായതെന്നുമായിരുന്നു പോലീസ് പറഞ്ഞത്. ഒരു ദിവസം കൊണ്ട് അന്വേഷിച്ച് കണ്ടെത്തേണ്ട കേസായിരുന്നു. എന്നാല്‍ അവര്‍ക്ക് പ്രത്യേക താത്പര്യമുള്ളതുപോലെ തോന്നി. ആ വീട്ടില്‍ പോലീസ് പോയപ്പോള്‍ കഷായത്തിന്റെ കുപ്പി എടുത്തെങ്കിലും വരാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. തെളിവ് നശിപ്പിക്കാനുള്ള സമയം പോലീസ് നല്‍കിയെന്ന് പിതാവ് ആരോപിക്കുന്നു.

 

 

 

Latest News