ഹൈദരാബാദ്- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിന്തുണ ഇല്ലാതെ ആര്‍.എസ്.എസ് നേതാക്കള്‍ ടി.ആര്‍.എസ് എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാന്‍ പുറപ്പെടുമോന്ന് എന്ന് തെലങ്കാന മുഖ്യമമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. എന്തിനാണ് മോഡി ഇത്തരം ഹീനകൃത്യങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. മുനഗോഡെയിലെ ചന്ദൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദല്‍ഹി ബ്രോക്കര്‍മാര്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തിട്ടും നാല് ടി.ആര്‍.എസ് എം.എല്‍.എമാര്‍ സ്വയം വില്‍ക്കാന്‍ തയാറായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രെഗ കാന്ത റാവു, ഗുവ്വല ബാലരജു, ബീരാം ഹര്‍ഷവര്‍ധന്‍ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി മുനുഗോഡെയിലെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രി പരിചയപ്പെടുത്തി. തെലങ്കാനയുടെ അഭിമാനം വില്‍ക്കാന്‍ തയാറാകാത്ത ഇവര്‍ക്ക് കൈയടി നല്‍കാനും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
ചഞ്ചലഗുഡ ജയിലിലടച്ചിരിക്കുന്ന ആര്‍.എസ്.എസ് നേതാക്കള്‍ മോഡിയുടെ പിന്തുണയില്ലാതെ ഇതിനു തനിഞ്ഞിറങ്ങില്ലായിരുന്നു. ഓപ്പറേഷന്‍ ലോട്ടസിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും 100 കോടി രൂപ എവിടെനിന്നു വന്നുവെന്ന് കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.






