നെടുമ്പാശ്ശേരി-പാന്റ്‌സിന്റെ സിബ്ബിനോട് ചേര്‍ത്ത് ഘടിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
കസ്റ്റംസുകാരുടെ കണ്ണ് വെട്ടിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തുവാന്‍ പരീക്ഷണാര്‍ത്ഥം കൊണ്ടുവന്ന 47 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇത് പിടിക്കപ്പെട്ടില്ലെങ്കില്‍ ഇത്തരത്തില്‍ വലിയ തോതില്‍ സ്വര്‍ണക്കടത്തിനാണ് ലക്ഷ്യമിട്ടിരുന്നത്.
ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദാണ്
പാന്റ്‌സിന്റെ സിബ്ബിനോട് ചേര്‍ത്ത് സ്വര്‍ണ അതിവിദഗ്ധമായി പിടിപ്പിച്ചത്
വളരെ സൂഷ്മമായി പരിശോധിച്ചതു കൊണ്ടു മാത്രമാണ് കസ്റ്റംസിന് ഇത് തിരിച്ചറിയുവാന്‍ കഴിഞ്ഞത്.
ഇതിനു മുമ്പ് തോര്‍ത്തു മുണ്ടില്‍ സ്വര്‍ണ ലായനി മുക്കി കൊണ്ടുവന്നതും പിടികൂടിയിരുന്നു.