ഇസ്ലാബാദ്- ക്യൂബയിലെ കുപ്രസിദ്ധ അമേരിക്കന്‍ തടവറയായ ഗ്വാണ്ടനാമോ ബേയില്‍നിന്ന് അവസാനത്തെ പാക്കിസ്ഥാനിയും നാട്ടില്‍ തിരിച്ചെത്തി. സൈഫുല്ല പരാച്ച 20 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷമാണ് സ്വദേശത്ത് തിരിച്ചെത്തിയത്.
അല്‍ഖാഇദ ബന്ധമുണ്ടെന്ന സംശയത്തില്‍ 2003 ല്‍ ബാങ്കോക്കില്‍വെച്ചാണ് ഇപ്പോള്‍ 74 വയസ്സായ സൈഫുല്ലയെ അറസ്റ്റ് ചെയ്തിരുന്നത്.
അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ നടത്തിയ നിരന്തര ചര്‍ച്ചക്കുശേഷമാണ് സൈഫുല്ലയുടെ കൈമാറ്റത്തിന് വഴി തുറന്നതെന്ന് പാക് വിദേശമന്ത്രാലയം അറിയിച്ചു. വിദേശത്ത് തടവിലായിരുന്ന പാക് പൗരന് അവസാനം വീട്ടില്‍ തിരിച്ചെത്താന്‍ സാധിച്ചതില്‍ അതിയായ ആഹ്ലാദമുണ്ടെന്നും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ക്യൂബയിലെ ഗ്വാണ്ടനാമോ ബേ നാവിക താവളത്തിലെ അമേരിക്കയുടെ തടങ്കല്‍ പാളയമാണ് കുപ്രസിദ്ധ ഗ്വണ്ടനാനോ (ജി.ടി.എം.ഒ). 2011 സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം വദേശങ്ങളില്‍ പിടിയിലാകുന്ന ഭീകരരെ പാര്‍പ്പിക്കാന്‍ അന്നത്തെ പ്രസിഡണ്ട് ജോര്‍ജ് ഡബ്ല്യു ബുഷാണ് ഈ തടവറ ആരംഭിച്ചത്. ക്രൂരമായ പീഡന മുറകളെ തുടര്‍ന്നാണ് ഈ ജയില്‍ കുപ്രസിദ്ധി നേടയിത്.