Sorry, you need to enable JavaScript to visit this website.

കടയില്‍ കയറി യുവതിയെ ആക്രമിച്ച  പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു 

തിരുവനന്തപുരം- കാട്ടാക്കടയില്‍ യുവതിയെ ആക്രമിച്ച കേസില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനും കന്റോണ്‍മെന്റ് സ്റ്റേഷനിലെ പോലീസ് ഡ്രൈവറുമായ സുരേഷിനെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യാഴാഴ്ചയാണ് സുരേഷ് യുവതിയെ കടയില്‍ കയറി ആക്രമിച്ചത്. സാധനം വാങ്ങിയതിന് ശേഷം പൈസ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു.

Latest News