കശ്മീരില്‍ തട്ടിക്കൊണ്ടുപോയ രണ്ട് പേരെ വെടിവെച്ചുകൊന്നു 

ശ്രീനഗര്‍- ജമ്മു കശ്മീരില്‍ അജ്ഞാതര്‍ വീടുകളില്‍നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഹജിന്‍ പ്രദേശത്തെ ഷാഗുണ്ട് ഗ്രാമത്തിലാണ് ബശീര്‍ അഹ്്മദ് ദര്‍, അമ്മാവന്‍ ജി.എച്ച്. ഹസന്‍ ദര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗുല്‍ഷന്‍ മൊഹല്ലയില്‍ താമസിക്കുന്ന ഇരുവരേയും മേയ് നാലിന് രാത്രിയാണ് തട്ടിക്കൊണ്ടുപോയിരുന്നത്.
ശനിയാഴ്ച പുലര്‍ച്ച മൂന്നരയോടെ ഇരുവരേയും ലശ്കറെ തയ്യിബ ഭീകരര്‍ വെടിവെച്ചുകൊന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പള്ളിക്കു സമീപമാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. പ്രദേശവാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
 

Latest News