സിയോള്‍- ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലെ ഹാലോവീന്‍ ആഘോഷത്തിനിടെ ഇടുങ്ങിയ തെരുവില്‍ വലിയ ജനക്കൂട്ടം തള്ളിക്കയറിതിനെത്തുടര്‍ന്ന് തുടര്‍ന്ന് ഡസന്‍ കണക്കിന് ആളുകള്‍ക്ക് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്.
ഇറ്റവോണ്‍ ലെഷര്‍ ഡിസ്ട്രിക്റ്റില്‍ ശനിയാഴ്ച രാത്രി വന്‍ ജനക്കൂട്ടത്തിനിടയില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റതായി നാഷണല്‍ ഫയര്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍ ചോയ് ചിയോണ്‍സിക് പറഞ്ഞു. എത്രപേര്‍ക്ക് ഹൃദയാഘാതമുണ്ടായി എന്ന കൃത്യമായ കണക്ക് നല്‍കിയില്ലെങ്കിലും ഡസന്‍ കണക്കിന് ആളുകള്‍ ആശുപത്രിയിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഇറ്റവോണ്‍ തെരുവുകളില്‍ ഡസന്‍ കണക്കിന് ആളുകള്‍ക്ക് സി.പി.ആര്‍ നല്‍കിയതായും പലരെയും അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പരിക്കേറ്റവര്‍ക്ക് വേഗത്തിലുള്ള ചികിത്സ ഉറപ്പാക്കാനും ഉത്സവ സ്ഥലങ്ങളുടെ സുരക്ഷ അവലോകനം ചെയ്യാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ പ്രസ്താവന ഇറക്കി.