സോമാലിയയില്‍ വന്‍ സ്‌ഫോടനം, നിരവധി പേര്‍ മരിച്ചെന്ന് സംശയം

മൊഗാദിശു- സോമാലിയന്‍ തലസ്ഥാനത്തുണ്ടായ രണ്ട് വന്‍ സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി സംശയം. നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
അല്‍ ഖാഇദ ബന്ധമുള്ള അല്‍ ശബാബ് ഗ്രൂപ്പിനെ ചെറുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനായി പ്രധാനമന്ത്രിയും പ്രസിഡന്റും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്.

 

Latest News