Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൃഗങ്ങളെ ഇടിച്ചുവീഴ്ത്തുന്നത് വന്ദേഭാരത് ട്രെയിനിന്റെ സ്ഥിരം പരിപാടി, ഇത്തവണ കാള

ന്യൂദല്‍ഹി- വന്ദേഭാരത് എക്‌സ്പ്ര്‌സ് ട്രെയിന്‍ കാളയെ ഇടിച്ചു. ട്രെയിന്റെ മുന്‍ഭാഗം തകര്‍ന്നു. ഒരു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് വന്ദേഭാരത് എക്‌സ്പ്ര്‌സ് മൃഗങ്ങളെ ഇടിക്കുന്നത്.
ഗാന്ധിനഗര്‍-മുംബൈ പാതയില്‍ ഓടുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഇന്ന് രാവിലെയാണ് ഗുജറാത്തില്‍ കാളയുമായി കൂട്ടിയിടിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് ട്രെയിന്‍ 15 മിനിറ്റോളം നിറുത്തിയിട്ടു.  കോച്ചിന്റെ മുന്‍ഭാഗം തകര്‍ന്നു.

ഈ മാസം ആദ്യം ഗുജറാത്തിലെ തന്നെ ആനന്ദ് സ്‌റ്റേഷന്‍ പരിസരത്ത് വച്ച് ഒരു പശുവിനെ ഇടിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഒരു പോത്തിനെയും ഇടിച്ചു. വന്ദേ ഭാരത് ട്രെയിന്‍ പരമ്പരയിലെ മൂന്നാമത്തെ ട്രെയിനാണ് ഇന്ന് അപകടത്തില്‍പ്പെട്ടത്. ഈ ട്രെയിന്‍ കഴിഞ്ഞ മാസം ഗാന്ധിനഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫഌഗ് ഓഫ് ചെയ്തതാണ്. കൂട്ടിയിടിയില്‍ ട്രെയിനിന് കാര്യമായ കേടില്ലെന്ന് റെയില്‍വേ അറിയിച്ചു.

 

Latest News