16 ലക്ഷം പേര്‍ ക്ഷയരോഗം ബാധിച്ച് മരിച്ചു,  കരുതിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന 

ജനീവ- കഴിഞ്ഞവര്‍ഷം ലോകത്ത് 1.06 കോടിപ്പേര്‍ക്ക് ക്ഷയരോഗം ബാധിച്ചെന്ന് ലോകാരോഗ്യ സംഘടന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2021ല്‍ 4.5 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി 2022ലെ ആഗോള ക്ഷയരോഗ റിപ്പോര്‍ട്ടില്‍ പറയുന്നു. 16 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരുന്നിനെ മറികടക്കുന്ന ക്ഷയരോഗബാധയുടെ എണ്ണത്തിലും മൂന്നുശതമാനം വര്‍ധനയുണ്ടായി. ഇത്തരത്തിലുള്ള നാലരലക്ഷം കേസുകളാണ് 2021ല്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഏറെവര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് ക്ഷയരോഗ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതിനുപിന്നാലെ പലയിടങ്ങളിലും ക്ഷയരോഗപ്രതിരോധമുള്‍പ്പെടെ താറുമാറായെന്നാണ് വിലയിരുത്തല്‍. കിഴക്കന്‍ യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളും സ്ഥിതിവഷളാക്കി.
 

Latest News