Sorry, you need to enable JavaScript to visit this website.

നരബലിക്കിരയായ പത്മയുടെ മൃതദേഹം  വിട്ടു നല്‍കണമെന്ന്  സര്‍ക്കാരിനോട് മകന്‍ 

കൊച്ചി- ഇലന്തൂരില്‍ ഇരട്ട നരബലിക്കിരയായ പത്മയുടെ മൃതദേഹം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് മകന്‍ സെല്‍വരാജ് വീണ്ടും സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. 18 ദിവസമായി മൃതദേഹത്തിനായി കൊച്ചിയില്‍ കാത്തിരിക്കുകയാണെന്നും മൃതദേഹം വിട്ടുകിട്ടാന്‍ അടിയന്തരമായി ഇടപെടണമെന്നും പത്മയുടെ മകന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. 18 ദിവസമായി മൃതദേഹത്തിനായി കൊച്ചിയില്‍ കാത്തിരിക്കുകയാണ്. കയ്യില്‍ പണം ഇല്ല, സര്‍ക്കാര്‍ സഹായവും ലഭിച്ചിട്ടില്ലെന്നാണ് പത്മയുടെ മകന്‍ പറയുന്നത്. ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ ഭക്ഷണത്തിനും താമസത്തിനും വലിയ ബുദ്ധിമുട്ടുണ്ട്. മൃതദേഹം എത്രയും വേഗത്തില്‍ വിട്ടു കിട്ടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്നാണ് പത്മയുടെ മകന്‍ സെല്‍വരാജ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്.

Latest News