അല്ല, ഇങ്ങളെ വീടേടേനു എന്നു ജഡ്ജിയോട്  ചോദിച്ചു, പോലീസുകാരുടെ പണി പോയി 

പ്രയാഗ്‌രാജ് - അലഹബാദ് ഹൈക്കോടതി ജഡ്ജിയോട് വീടെവിടെയെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നും അന്വേഷിച്ച എസ്‌കോര്‍ട്ടിന് പോയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഒരു എസ്.ഐയെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്. കോണ്‍സ്റ്റബിള്‍മാരായ റിഷഭ് രാജ് യാദവ്,അയൂബ് വാലി,എസ്.ഐ തേജ് ബഹാദൂര്‍ സിംഗ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗൗരവമേറിയ കുറ്റമാണുണ്ടായിരിക്കുന്നതെന്ന് അംബേദ്കര്‍ നഗര്‍ ഐ.ജി പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചാ വിഷയമാവുകയും ചെയ്തു. ജഡ്ജിയെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയെന്ന സദുദ്ദേശം മാത്രമേ പാവം പോലീസുകാര്‍ക്കുണ്ടായിരിക്കുകയുള്ളുവെന്ന് ന്യായീകരിക്കുന്നവരുമുണ്ട്.
 

Latest News