Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അലിഗഢ് വൈസ് ചാന്‍സര്‍ക്ക്  ആരിഫ് മുഹമ്മദ് ഖാന്റെ തക്കാരം 

ന്യൂദല്‍ഹി- ഇവിടെ താലികെട്ട്, അവിടെ പാലു കാച്ച് എന്നു ശ്രീനിവാസന്‍ പണ്ടൊരു  സിനിമയില്‍ പറഞ്ഞത് പോലെയായി കാര്യങ്ങള്‍. കേരളത്തിലെ വി.സിമാരെ  കൈകാര്യം ചെയ്യുന്ന തിരക്കിലാണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. അതിനിടയ്ക്ക് അദ്ദേഹം ദല്‍ഹിയില്‍ ഇന്ന് ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലയായ അലിഗഢിലെ വി.സിയ്ക്ക് പ്രത്യേക പാര്‍ട്ടി നല്‍കി. 
 സംസ്ഥാന സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കേയാണ്  അലിഗഢ് സര്‍വകലാശാല വിസിയ്ക്ക്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിരുന്നൊരുക്കിയത്.ദല്‍ഹി സന്ദര്‍ശനത്തിനിടയില്‍ കേരളഹൗസ് കോണ്‍ഫറന്‍സ് ഹാളിലാണ് അലിഗഢ് വിസിയ്ക്ക് അടക്കം ഗവര്‍ണര്‍ വിരുന്ന് സല്‍ക്കാരം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ദല്‍ഹി സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളാഹൗസില്‍ തങ്ങുന്നതിനിടയിലാണ് ഗവര്‍ണര്‍ വിരുന്നൊരുക്കിയത്. എ എം യു വിസി പ്രൊഫസര്‍ താരിഖ് മന്‍സൂര്‍, ഫിനാന്‍സ് ഉദ്യോഗസ്ഥന്‍ പ്രൊഫസര്‍ മൊഹ്‌സീന്‍ ഖാന്‍, പ്രോക്ടര്‍ പ്രൊഫസര്‍ വസിം അലി, വിവിധ വകുപ്പ് മേധാവികള്‍ അടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു.  അതേ സമയം സംസ്ഥാനത്തെ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ആരിഫ് മുഹമ്മദ് ഖാനെ നീക്കം ചെയ്യേണ്ട സമയമായെന്ന ആരോപണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്തെത്തി. ഇതിനായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനുള്ള സമയമായെന്ന് പറഞ്ഞ എം വി ജയരാജന്‍ പലരും ഇതിനോടകം ഇക്കാര്യം പറഞ്ഞതായും വ്യക്തമാക്കി. പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം തത്സ്ഥാനത്തിരിക്കാന്‍ ഗവര്‍ണര്‍ യോഗ്യനല്ല എന്ന് തെളിഞ്ഞതായി ആരോപിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ അലിഗഢിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ്. 

Latest News