Sorry, you need to enable JavaScript to visit this website.

VIDEO - പറന്നുയരുന്നതിനിടെ ഇൻഡിഗോ വിമാനത്തിൽ തീ; അടിയന്തരമായി നിലത്തിറക്കി

ന്യൂദൽഹി- പറുയരുതിനിടെ വിമാനത്തിന്റെ എൻജിനിൽ തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. ഇൻഡിഗോയുടെ ഡൽഹി-ബംഗളൂരു വിമാനമാണ് തീ കണ്ടതിനെതുടർന്ന് അടിയന്തരമായി നിലത്തിറക്കിയത്. വെള്ളിയാഴ്ച രാത്രി 9.29 ന് ആയിരുന്നു സംഭവം. 
ദൽഹി വിമാനത്താവളത്തിലെ മൂന്നാമത്തെ ടെർമിനലിൽനിന്നും പറന്നുയർന്ന വിമാനത്തിന്റെ വലത് ഭാഗത്തെ ചിറകിനാണ് തീ പടർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ജാഗ്രതാ നിർടദേശം നൽകുകയും അടിയന്തരമായി നിലത്തിറക്കുകയുമായിരുന്നു. 
യാത്രക്കാർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
 

Tags

Latest News