തൊടുപുഴ-യു.ഡി.എഫ് യോഗത്തിനിടെ കുഴഞ്ഞു വീണ് കോണ്‍ഗ്രസ് നേതാവും ആദ്യകാല പത്ര ഏജന്റും ആയിരുന്ന കാളിയാര്‍ തെള്ളിയാങ്കല്‍ ടി. വി ജോര്‍ജ് ( 78) മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് സംഭവം. ബ്ലോക്ക് പഞ്ചായത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് കണ്വെന്ഷനിടയിലാണ് കുഴഞ്ഞു വീണത്. ഡി.സി.സി മെമ്പറാണ്. ദീര്‍ഘകാലം കോണ്‍ഗ്രസ് കോടിക്കുളം മണ്ഡലം പ്രസിഡന്റായിരുന്നു. ഭാര്യ: എല്‍സി. മക്കള്‍: ജോബി (യു.കെ), ജയലേഷ്. മരുമക്കള്‍.ടെന്‍സി,അനു.






