കണ്ണൂര്‍-യു.എ.ഇയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച പയ്യന്നൂര്‍ സ്വദേശികളായ യുവാക്കളുടെ മൃതദേഹങ്ങള്‍ നാളെ (ശനി) നാട്ടിലെത്തിക്കും. കഴിഞ്ഞ ദിവസം യു.എ.ഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിലാണ് പയ്യന്നൂര്‍ രാമന്തളി സ്വദേശി എം.എന്‍.പി. ജലീല്‍ (43), പയ്യന്നൂര്‍ പെരളം സ്വദേശി സുബൈര്‍ നങ്ങാറത്ത് (45) എന്നിവര്‍ മരിച്ചത്.
ദുബായ് റോഡില്‍ മലീഹ ഹൈവേയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് വിവിധ സംഘടനാ പ്രവര്‍ത്തകര്‍ ശ്രമം നടത്തി വരികയാണ്.
രാമന്തളിലെ മഹമൂദിന്റെയും എം.എന്‍.പി ആമിനയുടേയും മകനാണ് ജലീല്‍. ഭാര്യ യാസ്മിന. മക്കള്‍ ജമാന, ഫാത്തിമ, മുഹമ്മദ്. സഹോദരങ്ങള്‍ അബ്ദുല്‍ ജബ്ബാര്‍, തജീമ, നസീറ.
പരേതനായ സൂപ്പിയുടേയും നങ്ങാരത്ത് കുഞ്ഞായിസുവിന്റേയും മകനാണ് സുബൈര്‍. ഭാര്യ നസീബ. മക്കള്‍ സിയാദ്, സാന്‍ഹ, ഹഷിര്‍. സഹോദരങ്ങള്‍ സീനത്ത്, ബഷീര്‍ (ഒമാന്‍), ഷഫ് അലി (മലേഷ്യ).