നിലമ്പൂര്‍-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കടയുടമ അറസ്റ്റിലായി. ചാലിയാര്‍ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് വേട്ടേക്കോട് സ്വദേശി പൂളക്കല്‍ സമദി(48) നെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെകര്‍ പി. വിഷ്ണു അറസ്റ്റ് ചെയ്തത്.
ഇയാള്‍ കച്ചവടം ചെയ്യുന്ന എരഞ്ഞിമങ്ങാടുള്ള കടയിലേക്ക് ഐസ് വാങ്ങാന്‍ എത്തിയ പെണ്‍കുട്ടികളോട് മോശമായി പെരുമാറി എന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ്ജയിലിലേക്ക് അയച്ചു.