Sorry, you need to enable JavaScript to visit this website.
Tuesday , January   31, 2023
Tuesday , January   31, 2023

വേഗം കൊണ്ടുപോകൂ; അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തകനായി മന്ത്രി രാധാകൃഷ്ണന്‍

കൊച്ചി- വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തകനായി മന്ത്രി കെ രാധാകൃഷ്ണന്‍. പെരുമ്പാവൂര്‍ എം സി റോഡിലാണ് അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രി കെ രാധാകൃഷ്ണന്‍ എത്തിയത്. ഔദ്യോഗിയാത്രക്കിടെ റോഡിലെ വാഹനാപകടം കണ്ട് വാഹനം നിറുത്തിയ മന്ത്രി, അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള നാട്ടുകാരുടെ ശ്രമത്തിനൊപ്പം ചേരുകയായിരുന്നു.
വെള്ളിയാഴ്ച പകല്‍ രണ്ടേകാലോടെയാണ് പുല്ലുവഴിയില്‍ രണ്ടു ചെറു ചരക്കു വാഹനങ്ങ കൂട്ടിയിടിച്ചത്. തൊടുപുഴയില്‍ നിന്ന് അങ്കമാലിക്ക് പോകുകയായിരുന്ന മന്ത്രി അപകടം കണ്ട് വാഹനം നിറുത്തിച്ച് ഇറങ്ങി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാര്‍ക്ക് ഒപ്പം കൂടി. പരിക്കേറ്റവരെ പോലീസിന്റെ പൈലറ്റ് വാഹനത്തില്‍ കയറ്റി പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയിലാക്കി. ഗുരുതരമായി പരിക്കേറ്റയാളെ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നെടുത്ത് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് മന്ത്രി യാത്ര തുടര്‍ന്നത്.

 

Latest News