Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോയമ്പത്തൂർ സ്‌ഫോടനം; മുസ്ലിം സംഘടന നേതാക്കളെ ചോദ്യം ചെയ്യുന്നു

ചെന്നൈ-കോയമ്പത്തൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രാമനാഥപുരം ജില്ലയിലെ ഏർവാടിയിൽ അധികം അറിയപ്പെടാത്ത സംഘടനയായ 'ഇസ്‌ലാമിയ പ്രചാര പേരവൈ'യുടെ രണ്ട് നേതാക്കളെ തമിഴ്‌നാട് പോലീസ് ചോദ്യം ചെയ്തു. 'ഇസ്‌ലാമിയ പ്രചാര പേരവൈ' സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ ഖാദർ, മുഹമ്മദ് ഹുസൈൻ മൻപായി എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. മുഹമ്മദ് ഹുസൈൻ ഇപ്പോൾ ഒരു ട്രാവൽ ഏജൻസിയും കാറ്ററിംഗ് യൂണിറ്റും നടത്തുകയാണ്. അബ്ദുൾ ഖാദർ പ്രസ്തുത സംഘടനയുടെ മുഴുവൻ സമയ പ്രവർത്തകനായിരുന്നു. സ്‌ഫോടനത്തിൽ മരിച്ച ജമീഷ മുബിന്റെ കൂട്ടാളികളായ അറസ്റ്റിലായ ആറ് പേരെ ചോദ്യം ചെയ്തതിന് ശേഷമാണ്  പോലീസ് സംഘം ഇസ്‌ലാമിയ പ്രചാര പേരവൈയുടെ നേതാക്കളെ ചോദ്യം ചെയ്തത്. 
മരിച്ച മുബിനും കൂട്ടാളികളും കോയമ്പത്തൂർ നഗരത്തിൽ റെയിൽവേ സ്‌റ്റേഷനും ജില്ലാ കലക്ടറേറ്റും ഉൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങൾ തകർത്ത് ആളുകളെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ വി.ബാലകൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. 1998 ഫെബ്രുവരി 14ന് കോയമ്പത്തൂരിൽ നടന്ന സ്‌ഫോടന പരമ്പരയിൽ 56 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി വർഗീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച കോയമ്പത്തൂർ ഒരു സെൻസിറ്റീവ് നഗരമാണ്. കോയമ്പത്തൂർ സ്‌ഫോടനം എൻ.ഐ.എ ഏറ്റെടുത്തിട്ടുണ്ട്.
 

Latest News