റിയാദ്- സൗദി അറേബ്യയില്‍ 237 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8,21,777 ആയി.
പുതുതായി രണ്ടു മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 9,403 ആയി. 223 പേര്‍ കൂടി രോഗമുക്തി നേടിയതോടെ മൊത്തം രോഗമുക്തി 8,07,822
ആയി. 98 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,351 കോവിഡ് പരിശോധനകളാണ് നടത്തിയത്.