അമേരിക്കയില്‍ വാഹനാപകടം, ഇന്ത്യക്കാരായ  മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു 

ന്യൂയോര്‍ക്ക്- അമേരിക്കയിലെ പടിഞ്ഞാറന്‍ മസാച്യുസെറ്റ്സില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. പ്രേം കുമാര്‍റെഡ്ഡി ഗോഡ (27), പവനി ഗുല്ലപ്പള്ളി (22), സായ് നരസിംഹ പാടംസെട്ടി (22) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ എതിര്‍ദിശയില്‍ വന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മനോജ് റെഡ്ഡി ഡോണ്ട (23), ശ്രീധര്‍ റെഡ്ഡി ചിന്തകുന്ത (22), വിജിത്ത് റെഡ്ഡി ഗുമ്മല (23), ഹിമ ഐശ്വര്യ സിദ്ദിറെഡ്ഡി(22) എന്നിവര്‍ പരിക്കേറ്റ് ബെര്‍ക്ഷെയര്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. ഇവരില്‍ ആറുപേര്‍ ഹേവന്‍ യൂണിവേഴ്‌സിറ്റിയിലും ഒരാള്‍ സേക്രഡ് ഹാര്‍ട്ട് യൂണിവേഴ്‌സിറ്റിയിലും പഠിക്കുന്നവരാണെന്ന് പോലീസ് അറിയിച്ചു.
 

Latest News