ഛര്‍ദിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി അഞ്ചു വയസ്സുകാരന്‍ മരിച്ചു

തൃശൂര്‍- ഛര്‍ദിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി അഞ്ച് വയസുകാരന്‍ മരിച്ചു. അന്തിക്കാട് കിഴുപ്പിള്ളിക്കര സെന്റര്‍ കിണറിനു തെക്ക് താമസിക്കുന്ന ചിറപ്പറമ്പില്‍ ഷാനവാസ് -നസീബ ദമ്പതികളുടെ മകന്‍ ഷദീദ് ആണ് മരിച്ചത്.
പഴുവില്‍ സെന്റ് ആന്റണീസ് സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയായിരുന്നു. പനി ബാധിച്ചിരുന്ന കുട്ടിക്ക് ഛര്‍ദി വരികയും തൊണ്ടയില്‍ കുടുങ്ങുകയുമായിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. ഉടന്‍ പഴുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest News