തെലങ്കാനയില്‍  എം.എല്‍.എമാരെ വാങ്ങാനെത്തിയവര്‍ അകത്തായി 

ഹൈദരാബാദ്- 100 കോടിയ്ക്ക് ബി.ജെ.പിയ്ക്ക്  തെലങ്കാനയില്‍ എം.എല്‍.എമാരെ വാങ്ങാനെത്തിയവര്‍ കസ്റ്റഡിയില്‍. ഹൈദരാബാദിലെ അസീസ് നഗറിലുള്ള ഫാംഹൗസില്‍ കഴിഞ്ഞ ദിവസം നടന്ന പോലീസ്  റെയ്ഡിലാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.  തെലങ്കാനയില്‍ ബി.ജെ.പി ഓപ്പറേഷന്‍ താമരയ്ക്ക് പദ്ധതിയിട്ടതായി ആരോപിച്ച് ടി. ആര്‍.എസ് എം എല്‍ എ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. ഹരിയാന ഫരീദാബാദിലെ പുരോഹിതനായ രാംചന്ദ്രഭാരതിയെന്ന സതീശ് ശര്‍മ്മ, തിരുപ്പതിയിലെ ഡി.സിംഹയാജി, വ്യാപാരിയായ നന്ദകുമാര്‍ എന്നിവരാണ് പിടിയിലായത്. ടി ആര്‍ എസ് എം. എല്‍. എമാരെ വിലയ്ക്ക് വാങ്ങാനുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു
കൂറ്മാറുന്ന പ്രധാന നേതാവിന് 100 കോടി രൂപയും കൂടെ കൂട്ടുന്ന ഓരോ എം. എല്‍. എയ്ക്കും 50 കോടിയുമായിരുന്നു വാഗ്ദാനമെന്ന് പോലിസിനെ വിവരം അറിയിച്ച ടി. ആര്‍.എസ് എം. എല്‍. എ വ്യക്തമാക്കി. പ്രതികള്‍ വ്യാജ പേരിലാണ് ഹൈദരാബാദില്‍ എത്തിയതെന്നും പരിശോധനയ്ക്കിടെ 15 കോടി രൂപ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. ഇവര്‍ ബി.ജെ.പി ഏജന്റുമാരാണെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. 
ണ്ട്.


            

Latest News