യുവതിയുടെ നഗ്നവീഡിയോ വൈറലാക്കി, നാലു പേര്‍ക്കെതിരെ കേസ്

ലഖ്‌നൗ-ഉത്തര്‍പ്രദേശില്‍ ബ്ലാക്ക് മെയിലിംഗിനു വഴങ്ങാത്ത യുവതിയുടെ നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കി. യു.പിയിലെ കൗശാംബി സ്വദേശിനി നല്‍കിയ പരാതിയില്‍ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ജോലി വാഗ്ദാനം ചെയ്ത് സ്‌കൂളിലേക്ക് വിളിച്ചുവരുത്തി തനിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറഞ്ഞു. അവശയായ യുവതിയെ കാറില്‍ കയറ്റി കൊണ്ടു പോകുമ്പോഴാണ് നഗ്ന വീഡിയോ എടുത്തത്. ബലാത്സംഗം ചെയ്യാനും ശ്രമം നടന്നു.
ഒരു വനിതയടക്കം നാലു പേരാണ് കേസിലെ പ്രതികള്‍. സ്ത്രീ പ്രതികളിലൊരാളുടെ ബന്ധുവാണെന്നും ഇവര്‍ മുഖേനയാണ് ജോലി വാഗ്ദാനം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

 

Latest News