കണ്ണൂര്‍-പതിനാറുകാരിയെ കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ക്കെതിരേ കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തു. കണ്ണൂര്‍ സിറ്റി സ്വദേശി പി.ഷമില്‍ ഷാസ് (20), ടാക്‌സി െ്രെഡവര്‍ സൈനുല്‍ അബിദ് (34) എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
രണ്ടു പെണ്‍കുട്ടികളുള്‍പ്പെടെ നാലുപേര്‍ സഞ്ചരിക്കുകയായിരുന്ന കാറില്‍നിന്ന് ഒരു പെണ്‍കുട്ടിയെ വീട്ടിലിറക്കിയശേഷം പതിനാറുകാരിയെ വീട്ടില്‍ ഇറക്കാനായി പോകുന്നതിനിടെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്കു സമീപംവെച്ച് കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ സുഹൃത്താണെന്നും പരാതിയിലുണ്ട്






