റിയാദില്‍ നാളെ സംഗീത നിശ; പേടിപ്പിക്കുന്ന വേഷങ്ങളിലെത്തിയാല്‍ പ്രവേശനം സൗജന്യം

റിയാദ്- സങ്കല്‍പങ്ങള്‍ക്കപ്പുറം എന്ന ശീര്‍ഷകത്തില്‍ കഴിഞ്ഞാഴ്ചയാരംഭിച്ച റിയാദ് സീസണ്‍ ആഘോഷത്തിന്റെ ഭാഗമായി നാളെ (വെളളി) റിയാദ് ബൊളേവാര്‍ഡ് സിറ്റിയിലെ പ്രത്യേക വേദിയില്‍ കുവൈത്തി ഗായകന്‍ ഫൈസല്‍ അല്‍റാശിദിന്റെ നേതൃത്വത്തില്‍ സംഗീത നിശ അറങ്ങേറും.

നേരത്തെ ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുത്തവര്‍ക്കാണ് പ്രവേശനം. ഹൊറര്‍ വേഷങ്ങളിലെത്തുന്നവര്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും. ഹൊറര്‍ വീകെന്റ് ആചരിക്കുന്നതിനാലാണ് പേടിപ്പെടുത്തുന്ന വേഷങ്ങളിലെത്തുന്നവര്‍ക്ക് പ്രവേശനം നല്‍കുന്നത്.

വിമാനത്താവളം റോഡിലെ റിയാദ് ഫ്രന്റ് വേദിയില്‍ ആനിമേഷന്‍ എക്‌സിബിഷന്‍ ശനിയാഴ്ച വരെ തുടരും. വൈകുന്നേരം മൂന്നു മുതല്‍ രാത്രി 12 വരെയാണ് പ്രവേശനം. വിവിധ ഇനം മത്സങ്ങള്‍, കോസ്റ്റ്യൂം ഇവന്റുകള്‍, തത്സമയ ഷോകള്‍, ജാപ്പനീസ് റെസ്‌റ്റോറന്റുകള്‍ തുടങ്ങി സന്ദര്‍ശകര്‍ ഇഷ്ടപ്പെടുന്ന എല്ലാ അനുഭവങ്ങളും ആസ്വദിക്കാനുള്ള അവസരമാണിതെന്ന് സംഘാടകര്‍ പറഞ്ഞു.

 

Latest News