ഇഖാമ ലെവി റദ്ദാക്കാനുള്ള സംവിധാനം ഖിവ പോര്‍ട്ടലില്‍ ഏര്‍പ്പെടുത്തി

റിയാദ്- ഇഖാമ പുതുക്കുന്നതിനും എടുക്കുന്നതിനും മുന്നോടിയായി ലെവിയടക്കുന്നതിന് ഇഷ്യു ചെയ്യുന്ന സദാദ് നമ്പര്‍ റദ്ദാക്കാന്‍ ഖിവ പോര്‍ട്ടലില്‍ സൗകര്യമേര്‍പ്പെടുത്തിയതായും ഇതിന് വേണ്ടി ആരും മന്ത്രാലയ ഓഫീസില്‍ ഹാജറാകേണ്ടതില്ലെന്നും മാനവശേഷി വികസന മന്ത്രാലയം അറിയിച്ചു. ഇതുവരെ ലേബര്‍ കാര്‍ഡിനും ലെവിക്കുമുള്ള സദാദ് നമ്പര്‍ ഖിവ സിസ്റ്റം വഴി ഇഷ്യു ചെയ്താല്‍ അത് റദ്ദാവാന്‍ രണ്ടാഴ്ച സമയമെടുത്തിരുന്നു. അല്ലെങ്കില്‍ മന്ത്രാലയത്തില്‍ നേരിട്ട് പോയി കാന്‍സല്‍ ചെയ്യേണ്ടിയിരുന്നു. എന്നാല്‍ ഇനി മുതല്‍ ഖിവ പോര്‍ട്ടല്‍ വഴി തന്നെ സദാദ് നമ്പര്‍ കാന്‍സല്‍ ചെയ്യാം. സ്ഥാപനങ്ങളുടെ വളര്‍ച്ചക്കും ബിസിനസ് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രാലയം വിശദീകരിച്ചു.

Latest News